KURAVILANGAD MAP

KURAVILANGAD / കുറവിലങ്ങാട്‌ ഗ്രാമ പഞ്ചായത്ത്‌

കുറവിലങ്ങാട്‌ ഗ്രാമ പഞ്ചായത്ത്‌
അടിസ്ഥാന വിവരം

ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 22.93
വാര്‍ഡുകളുടെ എണ്ണം : 13

ജനസംഖ്യ : 17355
പുരുഷന്‍മാര്‍ : 8600
സ്‌ത്രീകള്‍ : 8755
ജനസാന്ദ്രത : 757
സ്‌ത്രീ - പുരുഷ അനുപാതം : 10118
മൊത്തം സാക്ഷരത : 96
സാക്ഷരത (പുരുഷന്‍മാര്‍) : 98
സാക്ഷരത (സ്‌ത്രീകള്‍) : 95

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : പി.സി. കുര്യന്‍
ഫോണ്‍ (ആപ്പീസ്‌) : 04822 230236
ഫോണ്‍ (വീട്‌) : 04822 230107

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം 1953

KURAVILANGAD /ചരിത്രം

ചരിത്രം

ഭരണപരമായി തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ല്‍ വേണാടു രാജാക്കന്‍മാര്‍ ആക്രമിച്ചു കീഴടക്കി. അക്കാലത്ത്‌ മാമലശ്ശേരി കൈമള്‍ എന്ന നാടുവാഴിയുടെ അധീനതയിലായിരുന്ന പ്രദേശം കോഴാ കേന്ദ്രീകരിച്ചായിരുന്നു.

KURAVILANGAD / സ്ഥലനാമോല്‍പത്തി

സ്ഥലനാമോല്‍പത്തി

കൊറവേലന്‍മാരുടെ കാട്‌ കൊറവേല നാടായി എന്നും അത്‌ പിന്നീട്‌ കുറവിലങ്ങാട്‌ എന്നായിത്തീര്‍ന്നു എന്നാണ്‌ ഒരഭിപ്രായം. കുറവിലനാട്‌ കുറവിലങ്ങാടായി എന്ന്‌ മറ്റൊരഭിപ്രായവും അതില്‍ ഏലക്കാടായിരുന്ന ഇലക്കാടിന്‌ പടിഞ്ഞാറുണ്ടായിരുന്ന `കുറവ്‌ ഏലക്കാട്‌ ആണ്‌ കുറവിലങ്ങാട്‌ ആയതെന്നും അഭപ്രായവുമുണ്ട്‌

KURAVILANGAD / സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം,
പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

പട്ടം താണുപിള്ള, . ടി.എം. വര്‍ഗീസ്‌ എന്നിവര്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ ഇവിടെയെത്തി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. വി.വി. നാരായണന്‍ നമ്പൂതിരി, വെള്ളായിപ്പറമ്പില്‍ വി.എം. മാണി. കെ.റ്റി. മാണി, കാരംവേലില്‍ ഉലഹന്നാന്‍ ചെറിയാന്‍, ആശാരിപ്പറമ്പില്‍, ജെ. വേമ്പന, കെ. ഗോവിന്ദന്‍ എളുക്കുന്നേല്‍, കെ.സി. കുമാര്‍ കാരയ്‌ക്കല്‍ തുടങ്ങിയവര്‍ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. രണ്ടാം ലോക മഹായുദ്ധശേഷം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സമ്മേളിച്ച ഐക്യനാടു സഭയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച പി.ജെ. തോമസ്‌ ഈ ഗ്രാമക്കാരനാണ്‌.

KURAVILANGAD / സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

കുറവിലങ്ങാട്‌ പഞ്ചായത്തില്‍ ഒരു എസ്‌.എന്‍.ഡി.പി. കളത്തൂര്‍ ശാഖ നിലവിലുണ്ട്‌. എന്‍.എസ്‌.എസ്‌.ന്റെ നാല്‌ കരയോഗങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്‌. ഈ പഞ്ചായത്തില്‍ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത്‌ കോഴായിലുള്ള നിധിയിരിക്കല്‍ കുടുംബവക ആറായ്‌ക്കല്‍ കെട്ടിടത്തിലാണ്‌. 1817 ല്‍ ബെയ്‌ലി സായിപ്പ്‌ എന്ന മിഷണറിയാണ്‌ ആദ്യത്തെ ഇംഗ്ലീഷ്‌ സ്‌കൂള്‍ ആരംഭിച്ചത്‌.

KURAVILANGAD / വാണിജ്യ-ഗതാഗത പ്രാധാന്യം

വാണിജ്യ-ഗതാഗത പ്രാധാന്യം

നാളികേരം, അടയ്‌ക്ക, മഞ്ഞള്‍, ചുക്ക്‌, കുരുമുളക്‌, കച്ചോലം തുടങ്ങിയ മലഞ്ചരക്കുകള്‍ കാളവ്‌ മുഖേനയാണ്‌ കറുപ്പുന്തറയില്‍ എത്തിച്ചിരുന്നത്‌. കുറുപ്പുന്തറയാണ്‌ ഏറ്റവും അടുത്ത റെയില്‍ വെ സ്റ്റേഷന്‍. ഈ പഞ്ചായത്തിലുള്ള എം. സി. റോഡിനും കുറുപ്പുന്തറ പാലാ റോഡിനും നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്‌.

KURAVILANGAD / പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1953 ജൂലൈ 31 ന്‌ ആദ്യത്തെ പഞ്ചായത്ത്‌ ഭരണസമിതി അധികാരത്തില്‍ വന്നു. വി.യു ഉതുപ്പ്‌ വെള്ളായി പറമ്പിലായിരുന്നു ആദ്യത്തെ പ്രസിഡന്റ്‌.
വിേല്ലജ്‌ : കുറവിലങ്ങാട്‌
താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : കടുത്തുരുത്തി
പാര്‍ലിമെന്റ്‌ മണ്ഡലം : കോട്ടയം

KURAVILANGAD/അതിരുകള്‍

അതിരുകള്‍
വടക്ക്‌്‌: ഞീഴൂര്‍ മരങ്ങാട്ടുപള്ളി ഗ്രാമപ്പഞ്ചായത്ത്‌ കിഴക്ക്‌്‌: മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്‌ തെക്ക്‌്‌: കാണക്കാരി ഗ്രാമപ്പഞ്ചായത്ത്‌ പടിഞ്ഞാറ്‌്‌: മാഞ്ഞൂര്‍ കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത്‌

KURAVILANGAD / ഭൂപ്രകൃതി

ഭൂപ്രകൃതി

കുറവിലങ്ങാട്‌ പ്രദേശം ഹൈലാന്റ്‌ മേഖലയില്‍ പെടുന്നു നീര്‍വാര്‍ച കുറഞ്ഞ ആഴമേറിയ ചെളി-എക്കല്‍ നിറഞ്ഞ മണ്ണാണ്‌ ഇവിടെ കാണപ്പെടുന്നത്‌.

KURAVILANGAD /ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
സെന്റ്‌ മേരീസ്‌ ഫൊറോനാ ചര്‍ച്ച്‌, കുറവിലങ്ങാട്‌, കോഴാ നരസിംഹ സ്വാമി ക്ഷേത്രം, കാളികാവ്‌ ദേവീ ക്ഷേത്രം കാളികാവ്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ അതിപുരാതനങ്ങളാണ്‌.

Back to TOP